രാജ്യത്തിന് അകത്ത് അടിപൊളി അക്കാദമിക്ക് ലൈഫും ക്യാമ്പസ് ലൈഫും സമ്മാനിക്കുന്ന ഇടം.
ഡൽഹി യൂണിവേഴ്സിറ്റി, അലിഗഡ് , ജാമിയ മില്ലിയ, ബനാറസ്, ജെ എൻ യു , ഹൈദരാബാദ്, പോണ്ടിച്ചേരി, കാസർകോട്,അങ്ങനെ നാല്പതിലധികം കേന്ദ്ര സർവ്വകലാശാലകൾ നിങ്ങളെ കാത്തിരിക്കുന്നു..
ലോകോത്തര നിലവാരമുള്ള സിലബസ് , മികച്ച ഫാക്കൽറ്റികൾ , അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റസിഡൻഷ്യൽ ജീവിതം, കുറഞ്ഞ ചെലവിൽ പഠനം തുടങ്ങിയവയെല്ലാം സെൻട്രൽ യൂണിവേഴ്സിറ്റികളുടെ സവിശേഷതകളാണ്.
പ്രസ്തുത സ്ഥാപനങ്ങളിലേക്ക് ഈ വർഷം മുതൽ പൊതുപ്രവേശന പരീക്ഷയിലൂടെ (CUET)യാണ് പ്രവേശനം .
CUET അഥവാ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ/അവസാന വര്‍ഷ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
CUET പരീക്ഷയ്ക്ക് അപേക്ഷ വിളിച്ചു കഴിഞ്ഞു. ഈ ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
https://cuet.samarth.ac.in
യൂ ജി ക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 30 വരെ
CUET PG ക്ക് ഏപ്രിൽ 19 വരെ അപേക്ഷിക്കാം
കേന്ദ്രസർവകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. പരീക്ഷ അപേക്ഷക്ക് ഏപ്രിൽ 19 വരെ അപേക്ഷിക്കാം.
© Copyright - MTV News Kerala 2021
View Comments (0)