ഡി.വൈ.എഫ്.ഐ രണസ്മരണ സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

മുക്കം:”വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ മണാമേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽമണാശ്ശേരിയിൽ രണസ്മരണ സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം തിരുവമ്പാടി ഏരിയ സെക്രട്ടറി സുനിൽ മണാശ്ശേരി ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി എ കെ രനില്‍ രാജ് , പ്രസിഡന്റ് മനീഷ് വട്ടോളിപ്പറമ്പ് , അശ്വതി , ഗ്രീഷ്മ , ഷൈബിൻ തുടങ്ങിയവർ സംസാരിച്ചു.