പെരുമണ്ണകുടുംബ ആരോഗ്യ കേന്ദ്രം അംഗീകാരത്തിന്റെ നിറവിൽ

MTV News 0
Share:
MTV News Kerala

പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം 2021 – 22 വർഷത്തിൽ കേരള ആക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കാഷ്) അവാർഡിന് അർഹമായി. ഗവൺമെൻറ് ആശുപത്രികൾക്കായുള്ള കേരള ആക്രഡിറ്റേക്ഷൻ സ്റ്റാൻഡേർഡ് എന്ന സംസ്ഥാനതല പരിശോധനയിലാണ് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം പുരസ്കാരത്തിന് അർഹമായത്.
ഹെൽത്ത് കെയർ ഓർഗനൈസേഷൻ ആയി സംസ്ഥാനതല പ്രോഗ്രാം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും , ഏക സംസ്ഥാനവുമാണ് കേരളം. എൻ എ ബി എച്ച്,ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (ഐ പി എച്ച് എസ്) എന്നിവ അടിസ്ഥാനമാക്കിയാണ് ആശുപത്രികൾക്കായുള്ള കേരള അക്രഡിറ്റേഷൻ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ പരിപാലന സംഘടനകളെ ബോധവൽക്കരിക്കുക. രോഗികൾക്കുള്ള സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജീവനക്കാരുടെ പങ്കാളിത്തം,ഗുണനിലവാര മാനേജ്മെൻറ് നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പങ്കാളിത്തം, ഗുണനിലവാര മാനേജ്മെൻറ് നടപ്പിലാക്കുന്നതിനുള്ള നയങ്ങളും നടപടിക്രമങ്ങളും , വികസന അവലോകനം, നടപ്പാക്കൽ എന്നിവയാണ് ക്യാഷ് പ്രോഗ്രാമിന്റെ പ്രധാന ഊന്നൽ.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിൽ നിന്ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിനും കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്,വൈസ് പ്രസിഡണ്ട് സി. ഉഷ, ഹെൽത്ത് ഇൻസ്പെക്ടർ സി. ഷമിർ , പബ്ലിക് റിലേഷൻസ് ഓഫീസർ ബിനോയ് വിക്രം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി