തിരുവനന്തപുരത്ത് സംഘർഷം; കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് നടന്ന കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു. പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ് ഇപ്പോഴും.

പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിവീശി. പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം .സംഘർഷത്തിൽ നിരവധി കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. വനിതാ പ്രവർത്തകർക്കും പരുക്കേറ്റു. പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയാണ്. നിലവിൽ സംഘർഷ സ്ഥലത്ത് നിന്നും പൊലീസ് പിൻമാറി.മാനനഷ്ടക്കേസിൽ കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ആണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായത്.