കണ്ണൂര്‍: വേനല്‍ചൂടില്‍ റമദാന്‍ വ്രതമാരംഭിച്ചതോടെ ഈത്തപ്പഴവിപണിയിലും തിരക്കേറുന്നു. വിലയിലും ഗുണത്തിലും സ്വാദിലും വൈവിധ്യമുളള വ്യത്യസ്തമായ ഇനങ്ങളാണ് ഇക്കുറി വിപണിയിലുളളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശരാജ്യങ്ങളില്‍ നിന്നുളള ഈത്തപ്പഴങ്ങള്‍ക്ക് വില കൂടുതലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഏറ്റവും വിലകൂടുതലുളള പഴം ജോര്‍ദാന്റെ മജ്ദൂലും സൗദിയുടെ അജ്‌വയും സൗദിയുടെ അജ്‌വയുമാണ്.
അജ്‌വയുടെ വില 900 മുതലാണ് തുടങ്ങുന്നതതെങ്കില്‍ മജ്ദൂലിന് ഒരുകിലോയ്ക്ക് 1200രൂപയാണ് വില. മറിയം(900) മബ്‌റൂം(800) സഫാവി(900)സുക്കരി(400) മശ്‌റൂഖ്(400)മഅ്‌റൂം(900)സവാദ്(650) അള്‍ജീരിയ(250) ഇറാന്‍(300) എന്നിങ്ങനെയാണ് വില. നോമ്പുതുറക്കാനുപയോഗിക്കുന്ന കാരക്കയ്ക്ക് 300രൂപ മുതല്‍ വിലയാരംഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഇറാന്റെ ഇടത്തരം പഴങ്ങള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. എന്നാല്‍ ഇത്തവണ ഇറാന്‍ ഈത്തപ്പഴങ്ങള്‍ക്കും വിലകൂടുതലാണ് കണ്ണൂര്‍ നഗരത്തിലെ വ്യാപാരികള്‍ പറയുന്നത്.
© Copyright - MTV News Kerala 2021
View Comments (0)