പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം :പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രാത്രികാല പരിശോധന നടത്തി

MTV News 0
Share:
MTV News Kerala

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൻറെയും നേതൃത്വത്തിൽ 28/03/2023 ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുളിക്കൽതാഴം, കോട്ടയിത്താഴം, പാറമ്മൽ, തെക്കേപ്പാടം, വെള്ളായിക്കോട്, പുത്തൂർമഠം, പയ്യടിമീത്തൽ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന വഴിയോര കച്ചവട ഇടങ്ങളിൽ പെരുമണ്ണ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോബിത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അബ്ദുൽ റഷീദ്,ഡ്രൈവർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയുണ്ടായി.
ജലജന്യ രോഗങ്ങളും, ഭക്ഷ്യജന്യ രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റമദാൻ സ്പെഷ്യൽ ദം സോഡ, മസാല സോഡ അടക്കമുള്ള എരിവും പുളിയും കലർന്ന പാനീയങ്ങൾ, ഉപ്പിലിട്ടത്, മറ്റ് ഭക്ഷ്യ പാനീയ വഴിയോര കച്ചവടങ്ങൾ എന്നിവ പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ കർശനമായി നിരോധിച്ചിട്ടുണ്ട് .
ആയതിനാൽ മേൽ പറഞ്ഞ വസ്തുക്കളുടെ വില്പന ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് കച്ചവടക്കാർക്ക് മുന്നറിയിപ്പ് നൽകി.

Share:
Tags:
MTV News Keralaപകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെയും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൻറെയും നേതൃത്വത്തിൽ 28/03/2023 ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുളിക്കൽതാഴം, കോട്ടയിത്താഴം, പാറമ്മൽ, തെക്കേപ്പാടം, വെള്ളായിക്കോട്, പുത്തൂർമഠം, പയ്യടിമീത്തൽ തുടങ്ങിയ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന വഴിയോര കച്ചവട ഇടങ്ങളിൽ പെരുമണ്ണ കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സോബിത്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അബ്ദുൽ റഷീദ്,ഡ്രൈവർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയുണ്ടായി.ജലജന്യ രോഗങ്ങളും, ഭക്ഷ്യജന്യ...പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം :പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രാത്രികാല പരിശോധന നടത്തി