വരുണയിലേക്ക് ഇല്ലെന്ന് യെഡിയൂരപ്പയുടെ മകന്‍: സിദ്ധരാമയ്യക്കെതിരെ താരപോരാട്ടം ഒഴിവാകുന്നു

MTV News 0
Share:
MTV News Kerala

ബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ മത്സരിക്കുന്ന സീറ്റില്‍ വിജയേന്ദ്ര മത്സരിക്കും. ഏഴ് തവണ യെഡിയൂരപ്പ വിജയിച്ച മണ്ഡലമാണിത്. ശിവമോഗ ജില്ലയിലെ മണ്ഡലമാണിത്

സിദ്ധരാമയ്യ വിജയിച്ച മണ്ഡലത്തിലേക്ക് താനില്ല മത്സരിക്കാനെന്നും ഇതോടെ വിജയേന്ദ്ര വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം വരുണയില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് സിദ്ധരാമയ്യ വിജയിച്ചത്. അതുകൊണ്ട് ശക്തനായ നേതാവ് തന്നെ ഇവിടെ ബിജെപിയില്‍ നിന്ന് മത്സരിക്കാനെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.രണ്ടായിരം വോട്ടുകളില്‍ താഴെ ഭൂരിപക്ഷത്തിനായിരുന്നു സിദ്ധരാമയ്യ 2018ല്‍ വരുണയില്‍ നിന്ന് വിജയിച്ചത്

ഇതോടെ യെഡിയൂരപ്പയുടെ മകന്‍ തന്നെ വരുണയില്‍ നിന്ന് മത്സരിക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് തന്റെ മകന്‍ വിജയേന്ദ്ര വരുണയില്‍ നിന്ന് മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പകരം ശിക്കരിപുരയില്‍ നിന്ന് മത്സരിക്കും. എന്ത് കാരണം വന്നാലും വരുണയില്‍ നിന്ന് വിജയേന്ദ്ര മത്സരിക്കില്ല.

Share:
Tags:
MTV News Keralaബെംഗളൂരു: വരുണയില്‍ തീപ്പാറും പോരാട്ടം പ്രതീക്ഷിച്ചവര്‍ നിരാശകരാകേണ്ടി വരും. താന്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്നില്ലെന്ന് യെഡിയൂരപ്പയുടെ മകന്‍ ബിവൈ വിജയേന്ദ്ര വ്യക്തമാക്കി. 1983 മുതല്‍ യെഡിയൂരപ്പ മത്സരിക്കുന്ന സീറ്റില്‍ വിജയേന്ദ്ര മത്സരിക്കും. ഏഴ് തവണ യെഡിയൂരപ്പ വിജയിച്ച മണ്ഡലമാണിത്. ശിവമോഗ ജില്ലയിലെ മണ്ഡലമാണിത് സിദ്ധരാമയ്യ വിജയിച്ച മണ്ഡലത്തിലേക്ക് താനില്ല മത്സരിക്കാനെന്നും ഇതോടെ വിജയേന്ദ്ര വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം വരുണയില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് സിദ്ധരാമയ്യ വിജയിച്ചത്. അതുകൊണ്ട് ശക്തനായ നേതാവ് തന്നെ ഇവിടെ ബിജെപിയില്‍...വരുണയിലേക്ക് ഇല്ലെന്ന് യെഡിയൂരപ്പയുടെ മകന്‍: സിദ്ധരാമയ്യക്കെതിരെ താരപോരാട്ടം ഒഴിവാകുന്നു