നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

MTV News 0
Share:

കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒഴുക്കിൽ പെട്ടത്.

ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടർന്ന്
മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും കോടഞ്ചേരി പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടങ്ങി.