മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

MTV News 0
Share:
MTV News Kerala

മുക്കം: കോവിഡ് മഹാമാരി പിടിമുറുക്കിയ ഈ സമയത്ത് രക്തദാനത്തിന് പേടി കൂടാതെ മുന്നോട്ടു വന്ന് എല്ലാവരും രക്തം ദാനം ചെയ്യണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട് ജെ.സി.ഐ കാരശ്ശേരിയും ബ്ലഡ്‌ ഡോണ്ണേഴ്സ് കേരള കോഴിക്കോടും എം.എ.എം.ഒ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി രക്തദാനക്യാമ്പ് നടത്തി. വേൾഡ് ബ്ലഡ്‌ ഡോണർ ഡേ യുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. .

എം.വി.ആർ ക്യാൻസർ സെന്ററിൽ വെച്ചു നടത്തിയ മേഗാ രക്ത ദാന ക്യാമ്പിൽ നൂറോളം പേര് രക്തം ദാനം ചെയ്തു. ക്യാമ്പ് ജെ.സി.ഐ കാരശ്ശേരി പ്രസിഡന്റ്‌ ജെ.സി. റിയാസ് ആർഗസ്, പ്രൊജക്റ്റ് ഡയറക്ടർ ജെ.സി. ഹാസിഫ് വി.സി., ബി.ഡി.കെ കോഴിക്കോടിന്റെ ഓമശ്ശേരി കോ-ഓർഡിനേറ്റർ റഹീസ് ചേന്നമംഗലൂർ, എം. എ. എം. ഒ കോളേജ് മണാശ്ശേരിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ് കോ-ഓർഡിനേറ്റർ മുംതാസ് മിസ്സ്‌ എന്നിവർ നേതൃത്വം നൽകി.

ഈ കോവിഡ് കാലത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനമാണ് ഇന്നിവിടെ നടന്നതെന്നും ഇത് സമൂഹം തിരിച്ചറിയുകയും എല്ലാവരും ഇതിന്റെ ഭാഗമാവുകയും വേണമെന്ന് എം.വി.ആർ ക്യാൻസർ സെന്റർ ബ്ലഡ്‌ ബാങ്ക് മേധാവി DR. നിതിൻ ഹെൻറി പറഞ്ഞു. ഒപ്പം ഇതിനു മുന്നിട്ടു വന്ന ജെ.സി.ഐ കാരശ്ശേരിയെയും ബി. ഡി. കെ. കോഴിക്കോടിനെയും, എം.എ.എം.ഒ കോളേജ് പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിനെയും അദ്ദേഹം മുക്തകണ്ഠം പ്രശംശിച്ചു.