പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ് എഫ് ഐ

MTV News 0
Share:
MTV News Kerala

മുക്കം | ‘ നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റി ഏറ്റെടുത്ത പഠനോപകരണ വിതരണ പദ്ധതിയുടെ ഏരിയാതല ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാർത്ഥികൾക്ക് നൽകി കൊണ്ട് സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി സ:ടി വിശ്വനാഥൻ നിർവ്വഹിച്ചു.

ഒന്നുമുതൽ പ്ലസ് ടു വരെ യുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന നൂറോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

ഏരിയയിലെ വിവിധ മേഖലകളിൽ വിദ്യാഭ്യാസത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സഹായങ്ങൾ നൽകി വരുകയാണ് എസ് എഫ് ഐ.പരിപാടിയിൽ എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ് അധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർ റോസിലി മാത്യു,എസ്.ടി പ്രൊമോട്ടർ അയ്യപ്പൻ,ഷെജിൻ എം എസ്, ദിൽഷാദ് പരപ്പിൽ,അമൽനാഥ് തുടങ്ങിയവർ സംസാരിച്ചു.എസ് എഫ് ഐ ഏരിയ സെക്രട്ടറി ജോസഫ് വി സോജൻ സ്വാഗതവും ലോക്കൽ സെക്രട്ടറി അമീർ അലി നന്ദിയും പറഞ്ഞു.