സൗദിയും ഒമാനും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; അമേരിക്ക ആശങ്കയില്‍, എന്താണ് മാര്‍ബര്‍ഗ് വൈറസ്
ദുബായ്: കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്ന് ലോകം ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടെ ആശങ്ക പരത്തി പുതിയ വൈറസ് വ്യാപിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മാര്‍ബര്‍ഗ് വൈറസ് ഭീതി പരത്തുന്നത്. ഇതുവരെ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ചു. കടുത്ത പനിയും രക്തസ്രാവവുമാണ് രോഗികളില്‍ പ്രകടമാകുന്നത്. രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് അതീവ ഭീതി പരത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിവേഗം വ്യാപനം നടക്കുന്നു എന്ന സംശയമാണുയരുന്നത്. ഇതുവരെ ഒമ്പത് പേരാണ് ആഫ്രിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. ഗിനിയയിലെ കീ എന്‍ടം, ബാറ്റ എന്നീ നഗരങ്ങളിലെല്ലാം രോഗം റിപ്പോര്‍ട്ട് ചെയ്തു.
© Copyright - MTV News Kerala 2021
View Comments (0)