മാവൂർ: പെരുവയൽ, മാവൂർ, പെരുമണ്ണ പഞ്ചായത്തുകൾക്ക് ഉപകാരമാകുന്ന കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായി.
ജില്ലാ വികസന സമിതി യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പമ്പ് ഹൗസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍ പദ്ധതിക്ക് വേണ്ടിയുള്ള ടാങ്ക് നിര്‍മ്മിക്കാന്‍ ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുന്നതിന് മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജനപ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ യോഗം ഏപ്രിൽ നാല് തിങ്കളാഴ്ച വിളിച്ചു ചേര്‍ക്കും.
ഭാഗികമായി പൂര്‍ത്തീകരിച്ച പള്ളിക്കല്‍ മണപ്പാട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവൃത്തി ത്വരിതപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിന് മൈനര്‍ ഇറിഗേഷന്‍ അസി. എക്സി. എഞ്ചിനീയറെ ചുമതലപ്പെടുത്തി.
അഡ്വ: പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
എം.കെ സുഹറാബി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജി പുത്തലത്ത്,
മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍
ടി.ടി അബ്ദുല്‍ ഖാദര്‍, പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുബിത തോട്ടാഞ്ചേരി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍
പി.ടി പ്രസാദ്,
എല്‍.എ തഹസില്‍ദാര്‍ സി ശ്രീകുമാര്‍,
മൈനര്‍ ഇറിഗേഷന്‍ അസി.എക്സി.എഞ്ചിനീയര്‍ സി അജയന്‍, അസി. എഞ്ചിനീയര്‍
പി രസ്ന, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)