അട്ടപ്പാടി മധു കേസ്: വിധി പ്രഖ്യാപനം ഇന്ന്; മധുവിന്റെ വീടിന് കാവല്‍

MTV News 0
Share:
MTV News Kerala

പാലക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച കൊന്ന സംഭവത്തില്‍ വിധി ഇന്ന്. മണ്ണാര്‍ക്കാട്ടെ വിചാരണ കോടതിയാണ് വിധി പറയുന്നത്. മധു കൊല്ലപ്പെട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് കേസില്‍ വിധി വരുന്നത്. കേസില്‍ 16 പ്രതികള്‍ ആണ് ഉള്ളത്. ഇന്ന് രാവിലെ 11 മണിയോടെ കോടതി വിധി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി പ്രഖ്യാപനം വരുന്നത്.മാര്‍ച്ച് പത്തിനായിരുന്നു കേസില്‍ അന്തിമവാദം പൂര്‍ത്തിയായത്. നേരത്തെ കേസ് വിധി പറയാന്‍ രണ്ട് തവണ മാറ്റിവെച്ചിരുന്നു. കേസില്‍ ആകെ 103 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുവടക്കം 24 പേര്‍ കൂറ് മാറി. നിരവധി പ്രതിസന്ധികള്‍ക്കിടയിലും തളരാതെ കേസുമായി മുന്നോട്ട് പോയ മധുവിന്റെ അമ്മ മല്ലിയും, സഹോദരി സരസുവും അന്തിമ വിധിയില്‍ നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ്.