
അനധികൃത മദ്യ നിർമ്മാണത്തിനെതിരെ മാവൂർ പോലീസ് പരിശോധന ഊർജ്ജിതമാക്കി.
മാവൂർ | അനധികൃത മദ്യ നിർമ്മാണത്തിനെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി മാവൂർ ആയംകുളത്ത് നടത്തിയ പരിശോധനയിൽ മുന്നൂറ് ലിറ്ററിലധികം വാഷ് പിടികൂടി നശിപ്പിച്ചു.
ആയംകുളം എളുമ്പിലാശ്ശേരി വയലിനോട് ചേർന്ന കാട്ടിലാണ് വാഷ് കണ്ടെത്തിയത്.
പരിശോധനക്ക് മാവൂർ പ്രിൻസിപ്പൽ എസ്.ഐ.രാംകുമാർ, എസ്.ഐ.ജി.സന്തോഷ് കുമാർ, സീനിയർ സിവിൽ പോലീസുകാരായ എ.ബിജു, കെ.പ്രസാദ് തുടങ്ങിയവർ നേതൃത്ത്വം നൽകി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)