
തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം രാഷ്ട്രീയ നേട്ടമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂത്ത് തലംമുതലുള്ള കമ്മിറ്റികള്‍ കെ പി സി സിയുടെ നിര്‍ദേശപ്രകാരം പ്രക്ഷോഭത്തിലാണ്.അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന ഏപ്രില്‍ 11 ന് വമ്പിച്ച റാലി സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. ഏപ്രില്‍ 13-ാം തീയതി മണ്ഡലം തലത്തില്‍ നൈറ്റ്മാര്‍ച്ച് സംഘടിപ്പിക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)