
ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു; 20ഓളം പേര്‍ കഴിച്ചു
ആലപ്പുഴ: ആലപ്പുഴ ബീച്ച് ആശുപത്രിയില്‍ വിതരണം ചെയ്ത കഞ്ഞിയില്‍ പുഴു. ബീച്ച് വനിത ശിശു ആശുപത്രിയില്‍ രോഗികള്‍ക്ക് വിതരണം ചെയ്ത കഞ്ഞിയിലാണ് പുഴു കാണപ്പെട്ടത്. കുടുംബശ്രീയാണ് ആശുപത്രിയിലെ ക്യാന്റീന്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പ്രസവം കഴിഞ്ഞ വനിതകള്‍ക്ക് നല്‍കുന്ന കഞ്ഞിയിലാണ് പുഴുവിനെ കണ്ടെത്തിയത്.ഈ കഞ്ഞി 20 ഓളം പേര്‍ വാങ്ങിയിരുന്നു. ഇതിന് ശേഷമാണ് പുഴുവിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. ഒരാള്‍ കുടിക്കാനായി കഞ്ഞി എടുത്തപ്പോഴാണ് പുഴിനെ കണ്ടത്. ഉടന്‍ തന്നെ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. രോഗിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ക്യാന്റീനില്‍ പരിശോധന നടത്തിയിരുന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)