ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിൻ്റെ ആപ്പീസ് പൂട്ടിക്കും: കെ ടി ജലീൽ

MTV News 0
Share:

പ്രധാനമന്ത്രിയെ പ്രശംസിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കോൺഗ്രസിൻ്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരേ ഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവ് മലയാളക്കരയിൽ ബിജെപിക്കില്ല എന്നുള്ളതാണെന്നും അദ്ദേഹം പരിഹസിച്ചു.

ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിൻ്റെ ആപ്പീസ് പൂട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരലിലെണ്ണാവുന്ന പുരോഹിതൻമാരുടെ ബിജെപി പ്രേമത്തെ തള്ളിപ്പറയാൻ യുഡിഎഫ് രാഷ്ട്രീയ നേതൃത്വം ഒരു നിമിഷം പോലും വൈകരുതെന്നും കെ ടി ജലീൽ കുറിച്ചു