കോഴിക്കോട്: കേരളത്തിലെ ക്വാറി മേഖലയെ തകർക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരെ 17 മുതൽ സംസ്ഥാനത്ത് ക്വാറി, ക്രഷർ ഉടമകൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കരിങ്കൽ ഉത്പന്നങ്ങളുടെ വില വർധനവിന് ഇടയാക്കുന്ന സർക്കാരിന്റെ പുതിയ നിയമ ഭേദഗതി പിൻവലിക്കുക, ദൂരപരിധി കേസിൽ സർക്കാർ നടപടി സ്വീകരിക്കുക, റവന്യൂ ക്വാറി വിഷയം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഏപ്രിൽ ഒന്നു മുതൽ സർക്കാർ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് റോയൽറ്റിയും, ഡീലേഴ്സ്, ലൈസൻസ് ഫീസുകളും വൻതോതിൽ വർധിപ്പിച്ചു. ഇരട്ടി വില ബാധ്യത വന്നതോടെ ഉൽപന്നങ്ങൾക്ക് വില വർധനയല്ലാതെ രക്ഷയില്ലാത്ത അവസ്ഥയിലാണ് മേഖല. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കൾക്ക് കേരളത്തിനു പുറത്ത് ബിനാമി പേരിൽ നിരവധി ക്വാറികൾ ഉണ്ട്. അവരെ സഹായിക്കാനും, സംസ്ഥാനത്തെ ക്വാറികളെ തകർക്കാനുമാണ് ഇപ്പോൾ ശ്രമം നടന്നു വരുന്നതെന്ന് സംശയിക്കേണ്ടിവരുന്നെന്നും കോ – ഓഡിനേഷൻ ഭാരവാഹികളായ എം.കെ ബാബു, എം.എ യൂസുഫ്,യു സൈത്, ഇസ്മയിൽആനപ്പാറ , ബാവതാരശ്ശേരിതുടങ്ങിയർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)