രാഷ്ട്രീയ സന്ദർശനങ്ങള്‍ തുടരുന്നു: വിഷു ദിനത്തില്‍ ക്രൈസ്തവ പുരോഹിതർ ബിജെപി നേതാക്കളുടെ വീട്ടില്‍

MTV News 0
Share:

ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കം വീഷു ദിനത്തിലും തുടർന്ന് ബി ജെ പി. ക്ഷണം സ്വീകരിച്ച് ക്രൈസ്തവ മതവിശ്വാസികള്‍ ബി ജെ പി നേതാക്കളുടെ വീട്ടിലെത്തി. മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി വി രാജേഷിന്റെ വീട്ടിലെത്തി. സംസ്ഥാന വ്യാപകമായി ബി ജെ പി ഇന്ന് ഇത്തരത്തില്‍ സ്നേഹ സംഗമം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് ജില്ലാ അധ്യക്ഷൻ വി.വി രാജേഷിന്‍റെ വീട്ടിലാണ് സ്നേഹ സംഗമം നടക്കുന്നത്.ലങ്കര കത്തോലിക്കാ സഭയുടെ രണ്ട് പുരോഹിതന്മാർ പങ്കെടുത്ത ചടങ്ങില്‍ കേരള ബി ജെ പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും പങ്കെടുത്തു. ഇത്തരം കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. ബി ജെ പി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതല്ല, അത് തെരഞ്ഞെടുപ്പ് സമയത്താണ് നടത്തുന്നത്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെ്, ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടും. ഇത് ഇന്ത്യയുടെ രീതിയാണെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.