വന്ദേ ഭാരതുകൊണ്ട്‌ കേരളത്തിന്‌ ഗുണമില്ല; വളവുകൾ പുനക്രമീകരിക്കാൻ പത്ത്‌ വർഷമെങ്കിലും എടുക്കും: ഇ ശ്രീധരൻ

MTV News 0
Share:
MTV News Kerala

വന്ദേ ഭാരത്‌ ഓടുന്നതുകൊണ്ട്‌ കേരളത്തിന്‌ ഗുണം ലഭിക്കില്ലെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴുള്ള പാളങ്ങളിലൂടെ പരമാവധി 80 – 100 കിലോ മീറ്റർ വേഗതയിലേ പോകാൻ കഴിയൂ. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും. എന്നാൽ ആറോ ഏഴോ വർഷം കൊണ്ട് സെമി ഹൈസ്‌പീഡ് റെയിൽ ഉണ്ടാക്കാമെന്നും “ദി ന്യൂ ഇന്ത്യൻ എക്‌സ്‌‌പ്രസി’ന് നൽകിയ അഭിമുഖത്തിൽ ഇ ശ്രീധരൻ പറഞ്ഞു.
160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വ​ന്ദേഭാരത് ട്രെയിൻ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങൾക്ക് പറയാം. എന്നാൽ, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.