കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണ്; ജോണി നെല്ലൂര്‍ രാജിവെച്ചു
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രാജിവെച്ചു.നാഷണലിസ്റ്റ് പ്രോഗ്രസീവ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രഖ്യാപനം 22 ന് കൊച്ചിയില്‍ നടക്കുമെന്നും വിവരങ്ങളുണ്ട്.കേരളത്തില്‍ കര്‍ഷകര്‍ ഗുരുതരമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നെന്നും അവരുടെ ശബ്ദമാകുന്ന രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്ന ചിന്തയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
റബറിനെ കാര്‍ഷികോല്‍പ്പന്നമായി പരിഗണിച്ചിട്ടില്ല. ഏതാണ്ട് 13 ലക്ഷത്തോളം വരുന്ന റബര്‍ കര്‍ഷകര്‍ കേരളത്തിലുണ്ട്. നെല്ല് കര്‍ഷകര്‍ ലോണ്‍ എടുത്ത് ചെയ്യുന്ന കൃഷിക്ക് നെല്ലിന്റെ വില അപര്യാപ്തമാണ്. അത് വര്‍ധിപ്പിക്കണം.
‘കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതീവ ഗൗരവുള്ളവതാണ്. പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍. മധ്യ തിരുവിതാംകൂറില്‍ ജനങ്ങള്‍ പട്ടിണിയിലാണ്. റബറിന്റെ വില 300 രൂപയെങ്കിലും വര്‍ധിപ്പിച്ച് തരണമെന്നാണ് ഞാനടക്കമുള്ളവര്‍ വളരെ മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)