“പുൽവാമ ആക്രമണം മോദിയുടെ കസേര ഉറപ്പിക്കാനുള്ള നാടകം’ ; അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ

MTV News 0
Share:
MTV News Kerala

പുൽവാമയിൽ 40 സൈനികരെ കുരുതികൊടുത്ത ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാവീഴ്‌ചയെ തുടർന്നാണുണ്ടായതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. വീഴ്‌ചകൾ മിണ്ടരുതെന്ന്‌ മോദി ആവശ്യപ്പെട്ടെന്നും ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്‌ വെളിപ്പെടുത്തിയിരുന്നു. അധികാരത്തിൽ തുടരാനും മോദിയുടെ കസേര ഉറപ്പിക്കാനും നടത്തിയ രാഷ്‌ട്രീയ നാടകമായിരുന്നു ആക്രമണമെന്ന്‌ നൂറുശതമാനം വിശ്വാസമുണ്ടെന്ന്‌ കൊല്ലപ്പെട്ട സൈനികൻ ഭഗീരഥിന്റെ പിതാവ്‌ പരശുറാം പ്രതികരിച്ചു. ‘പ്രധാനമന്ത്രി എവിടെയായിരുന്നു. അദ്ദേഹം ഉറങ്ങുകയായിരുന്നോ’–- ദ വയറിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു.
കൊല്ലപ്പെടുമ്പോൾ മുപ്പത്‌ വയസ്സുമാത്രമുണ്ടായിരുന്ന ജീത്‌റാമിന്റെ സഹോദരൻ വിക്രമും ഭീകരാക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. വെളിപ്പെടുത്തൽ മലിക്‌ മുമ്പേ നടത്തേണ്ടതായിരുന്നു, കുടുംബാംഗങ്ങളെ നഷ്‌ടപ്പെട്ടവർക്ക്‌ മാത്രമേ വേദന മനസ്സിലാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസർക്കാരിന്റെ വീഴ്‌ചകൊണ്ട്‌ മാത്രമാണ്‌ രോഹിതാഷിനെ നഷ്‌ടപ്പെട്ടതെന്നും വിമാനം ഒരുക്കി നൽകാനുള്ള ഉത്തരവാദിത്വം ആഭ്യന്തരമന്ത്രാലയത്തിന്‌ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ സഹോദരൻ ജിതേന്ദ്ര പറഞ്ഞു. സുരക്ഷാ വീഴ്‌ച ഉണ്ടായതായി കേട്ടിരുന്നെന്നും വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ലെന്നും മറ്റൊരു ജവാൻ സുദീപിന്റെ പിതാവ്‌ സന്യാസി ബിശ്വാസ് ദ ടെലഗ്രാഫിനോട്‌ പറഞ്ഞു. കനത്ത മഞ്ഞുവീഴ്‌ചയെത്തുടർന്ന്‌ സൈനിക നീക്കം റദ്ദാക്കിയിട്ടും റോഡുമാർഗം സൈനികരെ കൊണ്ടുപോകാനുള്ള ഉത്തരവ്‌ എങ്ങനെ വന്നുവെന്നത്‌ ഇപ്പോഴും നിഗൂഢമാണെന്ന്‌ ബബ്‌ലു സാന്ദ്രയുടെ ഭാര്യ ബോനോവാല പറഞ്ഞു.

Share:
Tags:
MTV News Keralaപുൽവാമയിൽ 40 സൈനികരെ കുരുതികൊടുത്ത ഭീകരാക്രമണം മോദി സർക്കാരിന്റെ സുരക്ഷാവീഴ്‌ചയെ തുടർന്നാണുണ്ടായതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. വീഴ്‌ചകൾ മിണ്ടരുതെന്ന്‌ മോദി ആവശ്യപ്പെട്ടെന്നും ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മലിക്‌ വെളിപ്പെടുത്തിയിരുന്നു. അധികാരത്തിൽ തുടരാനും മോദിയുടെ കസേര ഉറപ്പിക്കാനും നടത്തിയ രാഷ്‌ട്രീയ നാടകമായിരുന്നു ആക്രമണമെന്ന്‌ നൂറുശതമാനം വിശ്വാസമുണ്ടെന്ന്‌ കൊല്ലപ്പെട്ട സൈനികൻ ഭഗീരഥിന്റെ പിതാവ്‌ പരശുറാം പ്രതികരിച്ചു. ‘പ്രധാനമന്ത്രി എവിടെയായിരുന്നു. അദ്ദേഹം ഉറങ്ങുകയായിരുന്നോ’–- ദ വയറിന്‌ നൽകിയ അഭിമുഖത്തിൽ അദ്ദേഹം...“പുൽവാമ ആക്രമണം മോദിയുടെ കസേര ഉറപ്പിക്കാനുള്ള നാടകം’ ; അന്വേഷണ റിപ്പോർട്ട്‌ പുറത്തുവിടണമെന്ന്‌ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾ