കാണാം മിലാൻ യുദ്ധം ; ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടുന്നു
മിലാനിൽ യുദ്ധകാഹളം. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടുന്നു. 18 വർഷങ്ങൾക്കുശേഷമാണ് ചിരവൈരികൾ ചാമ്പ്യൻസ് ലീഗിൽ നേർക്കുനേർ എത്തുന്നത്.
ഇരുപാദ ക്വാർട്ടറിലുമായി ബെൻഫിക്കയെ 5–-3ന് മറികടന്നാണ് ഇന്റർ സെമി ഉറപ്പിച്ചത്. രണ്ടാംപാദത്തിൽ 3–-3ന് കുരുങ്ങിയെങ്കിലും എതിർതട്ടകത്തിൽ, ആദ്യപാദത്തിൽ നേടിയ രണ്ടുഗോൾ ജയം അടിത്തറയിട്ടു. നിക്കോളോ ബരേല്ല, ലൗതാരോ മാർട്ടിനെസ്, ജോക്വിൻ കൊറിയ എന്നിവർ മിലാനായി ലക്ഷ്യം കണ്ടപ്പോൾ ബെൻഫിക്കയ്‌ക്കായി ഫ്രെഡറിക് ഓസെൻസ്, അന്റോണിയോ സിൽവ, പീറ്റർ മൂസ എന്നിവരും ഗോളടിച്ചു. 3–-1ന് പിന്നിട്ടുനിന്നശേഷം അവസാന ഒമ്പത് മിനിറ്റിലാണ് ബെൻഫിക്ക സമനില പിടിച്ചത്.
ഹോസെ മൊറീന്യോക്ക് കീഴിൽ 2010ൽ കിരീടംചൂടിയശേഷം ആദ്യമായാണ് ഇന്റർ ചാമ്പ്യൻസ് ലീഗ് സെമി കാണുന്നത്. സ്വന്തംതട്ടകമായ സാൻ സിറോയിൽ കളിയിലുടനീളം ആധിപത്യം പുലർത്തി. അവസാനമിനിറ്റുകളിൽ പ്രതിരോധം ഉലഞ്ഞില്ലെങ്കിൽ ആധികാരിക ജയവുമായി മിലാൻ കളംവിട്ടേനെ.
മെയ് 10നും 16നുമാണ് ഇരുപാദ സെമി. രണ്ടും സാൻ സിറോയിലാണ്. ഇന്ററും, മിലാനും ഒരോ ഹോം ഗ്രൗണ്ടാണ്. ഈ സീസണിൽ ഇരുടീമുകളും മൂന്നുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ടിലും ഇന്റർ ജയിച്ചു. ഒന്നിൽ മിലാനും
© Copyright - MTV News Kerala 2021
View Comments (0)