🖋️ റാഷിദ് ചെറുവാടി
നിപ്പയും കോവിഡും വെള്ളപ്പൊക്കവും കൊണ്ട് പോയ പെരുന്നാളുകളിൽ നിന്ന് ഇന്ന് നാടും നഗരവും കര കയറുമ്പോൾ…മുപ്പതു ദിവസത്തെ നോമ്പിനാലും പ്രാർത്ഥനയിൽ മുഴങ്ങിയ രാവുകളാലും പൊതു സമൂഹത്തിൽ നിറഞ്ഞ ഇഫ്താറുകളും സ്നേഹ സംഗമ വേദികളും പെരുന്നാൾ റിലീഫ് കിറ്റുകളും കൊണ്ട് നിറഞ്ഞാടിയ പുണ്യ റമദാൻ കൊണ്ടാടിയ വിശ്യാസി പെരുന്നാൾ എന്ന സുദിനം കൊണ്ടാടാൻ പോകുന്ന തിരക്കിലാണ്…. റമദാൻ മുപ്പതും പൂർത്തിയാക്കി പെരുന്നാളിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുമ്പോൾ… ഇത്തവണ കൊടും ചൂടിന്റെ കാഠിന്യത്താൽ ഏറെ ക്ഷീണിതനായാലും ഓരോ വിശ്യാസിയും അതെല്ലാം മറന്ന് റമദാൻ മുപ്പതും കിട്ടിയതിന്റെ സന്തോഷത്തിൽ പെരുന്നാളിനെ വരവേൽക്കാൻ പള്ളി മിനാരങ്ങളിൽ നിന്ന് ഉയരുന്ന തക്ബീർ ധ്വനികൾ കാത്ത് ഇന്നിന്റെ രാവുകൾ പെരുന്നാളിനെ വരവേൽക്കുമ്പോൾ ഏറെ ത്യാഗവും ബുദ്ധിമുട്ടും നിറഞ്ഞ റമദാൻ പൂർത്തിയാക്കി പെരുന്നാളിനെ ഇരു കൈയ്യോടെ സ്വീകരിക്കാനുള്ള തിരക്കിലാണ് വിശ്യാസി സമൂഹം .
മുൻപ് മഹാമാരിയിൽ പൂട്ടിട്ട് തിരിച്ചു കയറാൻ ബുദ്ദിമുട്ടിയ കട കമ്പോളങ്ങൾ ഇന്ന് വർണ വസ്ത്രങ്ങൾ കൊണ്ടും ഊതിന്റെയും അത്തറിന്റേയും സുഗന്ധങ്ങൾ കൊണ്ടും മൈലാഞ്ചി മൊഞ്ചിന്റെ പാക്കറ്റുകൾ കൊണ്ടും വിപണിയിലെ വർണ വിസ്മയങ്ങൾ കൊണ്ട് ഉയർത്തെയുന്നേറ്റ് കൊണ്ടിരിക്കുകയാണ്… എന്നാലും പൊള്ളുന്ന ചൂടിലും മലയാളിക്ക് പൊള്ളിയ വിലക്കയറ്റങ്ങളും മറ്റും പലരുടെയും കീശ കീറി കൊണ്ടിരിക്കുകയാണ്. ഉത്സവ സീസണുകളിൽ വർധിച്ചു വരുന്ന അവശ്യ സാധനങ്ങളുടെ വില ഉപപോക്താവിൻ സംഭവിച്ചടുത്തോളം താങ്ങാൻ പറ്റാത്ത ഒന്നാണ്. എന്നാലും പലരും വിപണിയുടെ വില പേശലുകൾ മറന്ന് ആഘോഷം ഗംഭീരമാക്കാനുള്ള തിരക്കിലാണ്.
എന്നാൽ കേരളത്തിനൊപ്പം റമദാൻ തുടങ്ങിയ ഒമാൻ ഒഴികെ ഉള്ള ഗൾഫ് നാടുകളിൽ റമദാൻ 29 പൂർത്തിയാക്കി ഇന്ന് പെരുന്നാൾ ആഘോഷിക്കുമ്പോൾ. കേരളത്തിലും ഒമാനിലും നാളെയാണ് പെരുന്നാൾ.
പ്രിയ വായനക്കാർക്ക് mtv ന്യൂസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ
© Copyright - MTV News Kerala 2021
View Comments (0)