മലപ്പുറത്തിനില്ല വന്ദേഭാരത്: ലീഗ് പ്രത്യക്ഷ സമരത്തിലേക്ക്, ഉദ്ധേശുദ്ധി വഴിമാറുന്നുവെന്ന് പിഎംഎ സലാം

MTV News 0
Share:
MTV News Kerala

വന്ദേഭാരത് ട്രെയിനിന്റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആരോപിക്കുന്നത്. വന്ദേ ഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച തിരൂർ സ്റ്റോപ്പ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നു. തിരൂരില്‍ സ്റ്റോപ്പ് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സമര രംഗത്തേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി