എഎപിയുടെ ഷെല്ലി ഓബ്‌റോയ് വീണ്ടും ഡൽഹി മേയർ. ആലി മുഹമ്മദ് ഇഖ്ബാലാണ് ഡെപ്യൂട്ടി മേയർ. ബിജെപി മേയർ സ്ഥാനാർഥി ശിഖ റായ്, ഡെപ്യൂട്ടി മേയർ സ്ഥാനാർഥി സോണി പാണ്ഡെ എന്നിവർ പിന്മാറിയതോടെ എതിരില്ലാതെയാണ് രണ്ടാം തവണയും എഎപി വിജയം.
എംസിഡി ചട്ടമനുസരിച്ച് ഓരോ സാമ്പത്തികവർഷം കൂടുമ്പോഴും ഇരു സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടത്തണം. കഴിഞ്ഞ ഡിസംബറിൽ തെരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും എഎപി– -ബിജെപി സംഘർഷംമൂലം ഫെബ്രുവരിയിൽ മാത്രമാണ് പുതിയ മേയറെ തെരഞ്ഞെടുക്കാൻ കഴിഞ്ഞത്. ഇരുവർക്കും പ്രവർത്തിക്കാൻ 38 ദിവസം മാത്രമാണ് ലഭിച്ചത്. ബിജെപി പിന്മാറിയതോടെ എഎപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രിസൈഡിങ് ഓഫീസർ മുകേഷ് ഗോയൽ പ്രഖ്യാപിച്ചു. പുതിയ മേയറും ഡെപ്യൂട്ടി മേയറും അധികാരമേറ്റതോടെ മേയ് രണ്ടുവരെ കൗൺസിൽ പിരിഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)