ആതീഖ്‌ അഹമ്മദിന്റെ കൊല ; യുപി സർക്കാരിനോട്‌ ചോദ്യവുമായി സുപ്രീംകോടതി

MTV News 0
Share:
MTV News Kerala

ആതീഖ്‌ അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക്‌ കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക്‌ നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അന്വേഷണ നടപടികൾ തുടങ്ങിയവ വിശദീകരിച്ച്‌ സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ യുപി സർക്കാരിനോട്‌ സുപ്രീംകോടതി നിർദേശിച്ചു. ഇരട്ട കൊലയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ അഭിഭാഷകനായ വിശാൽതിവാരി സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്.
സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും സാഹചര്യം ഇല്ലെന്നും യുപി സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌തഗി വാദിച്ചു. എല്ലാവശവും സംസ്ഥാന പൊലീസിന്റെ പ്രത്യേക സംഘം (എസ്‌ഐടി) കേസ്‌ അന്വേഷിക്കുന്നുണ്ട്‌. പ്രത്യേക അന്വേഷണ കമീഷനും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതേത്തുടർന്ന്‌, അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ വിശദീകരിച്ച്‌ സമഗ്രമായ സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ സുപ്രീംകോടതി നിർദേശിച്ചു.
വികാസ്‌ ദുബെ ‘ഏറ്റുമുട്ടൽ കൊലപാതകം’ സംബന്ധിച്ച ബി എസ്‌ ചൗഹാൻ റിപ്പോർട്ടിൽ സ്വീകരിച്ച തുടർനടപടി അറിയിക്കാനും സുപ്രീംകോടതി യുപി സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. മൂന്നാഴ്‌ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

Share:
MTV News Keralaആതീഖ്‌ അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തില്‍ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയതിന്റെ വിശദാംശം കൊലപാതകികൾക്ക്‌ കിട്ടിയതെങ്ങനെയെന്നും ഇവരെ ആശുപത്രിയിലേക്ക്‌ നടത്തിക്കൊണ്ടുപോയതെന്തിനെന്നും ജസ്റ്റിസ്‌ എസ്‌ രവീന്ദ്രഭട്ട്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു.കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, അന്വേഷണ നടപടികൾ തുടങ്ങിയവ വിശദീകരിച്ച്‌ സമഗ്രമായ സത്യവാങ്‌മൂലം സമർപ്പിക്കാൻ യുപി സർക്കാരിനോട്‌ സുപ്രീംകോടതി നിർദേശിച്ചു. ഇരട്ട കൊലയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട്‌ അഭിഭാഷകനായ വിശാൽതിവാരി സമർപ്പിച്ച ഹർജിയാണ്‌ പരിഗണിച്ചത്.സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നുണ്ടെന്നും സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും സാഹചര്യം ഇല്ലെന്നും യുപി...ആതീഖ്‌ അഹമ്മദിന്റെ കൊല ; യുപി സർക്കാരിനോട്‌ ചോദ്യവുമായി സുപ്രീംകോടതി