ഫിറോസ് ഉനൈസ് ഫുട്ബോൾ മേള സ്വാഗത സംഘം രൂപീകരിച്ചു

MTV News 0
Share:
MTV News Kerala

ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 12 മുതൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഫിറോസ് & ഉനൈസ് സ്‌മൃതി ഫുഡ്‌ബോൾ മേളയുടെ
വിജയത്തിനായി ഇരുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു . ചെറുവാടി മില്ലത്ത് മഹലിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി .ജി മുഹമ്മദ് ഉദ്‌ഘാടനം ചെയ്തു . ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് കെ സി റഷീദ് അധ്യക്ഷത വഹിച്ചു. യുവത്വത്തിന്റെ പ്രസരിപ്പിൽ
വിടപറഞ്ഞുപോയ രണ്ടു സഹപ്രവർത്തകരുടെ ഓർമ്മകൾ നിലനിർത്താൻ സുഹൃത്തുക്കൾ ഒരുക്കുന്ന മേള മികച്ച ടീമുകളെ ഉൾപ്പെടുത്തി ഫ്ലഡ് ലിറ്റ് സൗകര്യത്തിൽ സൗജന്യമായാണ് നടത്തുന്നത് . സ്വാഗത സംഘം ഭാരവാഹികളായി ശരീഫ് അക്കരപ്പറമ്പിൽ (ചെയർമാൻ) റഷീദ് കെ .സി (ജനറൽ കൺവീനർ) വി പി എ ജലീൽ (കോർഡിനേറ്റർ) ഷാബുസ് അഹമ്മദ് (ഡയറക്ടർ ) ഫഹദലി കണ്ടങ്ങൽ ട്രഷറർ എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യോഗത്തിൽ പുതുക്കുടി  മജീദ് മാസ്റ്റർ കെ വി സലാം മാസ്റ്റർ , കെ എച് മുഹമ്മദ് , എസ് .എ നാസർ , കുഞ്ഞോയി പാറക്കൽ , ശരീഫ് അമ്പലക്കണ്ടി , കെ കെ ഹമീദ് ,  മുഹമ്മദ് തടായിൽ , മൻസൂർ ടി പി , ശരീഫ് വാലുമ്മൽ , സലാം ചാലിൽ, അമീൻ യൂ , സാബിത്ത്‌ കണ്ടങ്ങൽ , അനസ് യു ,ജമാലുദ്ധീൻ മുള്ളാശ്ശേരി , ബഷീർ കണ്ടങ്ങൽ, അസ്മാൻ എ പി റഊഫ് വി പി ,സുലൈമാൻ ടി.ടി, ഷറഫുദ്ധീൻ കെ പി  സംസാരിച്ചു  ശരീഫ് വൈത്തല സ്വാഗതവും ഹമീദ്
ടി ടി നന്ദിയും പറഞ്ഞു .