ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം, ഇന്ത്യയില്‍ വെച്ച് കാണാനാവുമോ? ഇതാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

MTV News 0
Share:
MTV News Kerala

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് മാസത്തില്‍ നടക്കും. എന്തെങ്കിലും പ്രത്യേകതകള്‍ ഇതിനുണ്ടോ? ശാസ്ത്രലോകം വലിയ ആവേശത്തോടെ ഇതിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. അടുത്തിടെ സൂര്യഗ്രഹണം നടന്നത്. ഏപ്രില്‍ മാസത്തിലെ വലിയൊരു വിസ്മയമായി സൂര്യഗ്രഹണം മാറിയിരുന്നു. മൂന്ന് സൂര്യഗ്രഹണങ്ങളുടെ ഒന്നിച്ചുള്ള സംഗമമായി ഇത് മാറിയിരുന്നു.ഭാഗികമായ സൂര്യഗ്രഹണം പക്ഷേ ഇന്ത്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് ദൃശ്യമായത്. അതുകൊണ്ട് ചന്ദ്രഗ്രഹണത്തിനായി പലരും കാത്തിരിക്കുകയാണ്. പൂര്‍ണമായ തോതിലുള്ള വലിയൊരു ആകാശ വിസ്മയത്തിനായി ശാസ്ത്രപ്രേമികള്‍ കാത്തിരിക്കുകയാണ്. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതയെന്ന് നോക്കാം.

2023ല്‍ ഗ്രഹണങ്ങള്‍ ധാരാളം വരുന്നൊരു വര്‍ഷമാണ്. നാല് ഗ്രഹണങ്ങളാണ് മൊത്തത്തില്‍ ഈ വര്‍ഷം കാണാനാവുക. ഇവയെല്ലാം കൃത്യമായി കാണാവുമോ എ ന്ന് പറയുന്നില്ല. രണ്ട് വീത് സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവുമാണ് നടക്കുക.

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം നടന്നു കഴിഞ്ഞു. ഇനി ചന്ദ്രഗ്രഹണത്തിന്റെ ഉഴമാണ്. വൈശാഖ പൂര്‍ണിമ ദിനത്തിലാണ് ചന്ദ്രഗ്രഹണം ദൃശ്യമാകുക. അതേസമയം ചന്ദ്രഗ്രഹണം നടക്കുന്ന സമയം നല്ല സമയമല്ലെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്.

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് മാസത്തിലാണ്. മെയില്‍ അഞ്ചാം തിയതിയാണ് ആ ആകാശവിസ്മയം കാണാന്‍ സാധിക്കുക. രാത്രി 8.45നാണ് ഗ്രഹണം ആരംഭിക്കുക. രാത്രി ഒരു മണി വരെ തുടരുമെന്നും ശാസ്ത്രലോകം അറിയിച്ചു.ഇന്ത്യയില്‍ കാണാനാവുമോ?

ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ ദര്‍ശിക്കാനാവുമോ? പക്ഷേ ഇന്ത്യക്കാര്‍ക്ക് നിരാശയാണ് ഈ ഗ്രഹണത്തിന്റെ കാര്യത്തിലുണ്ടാവും. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല. ഗ്രഹണത്തിന്റെ 9 മണിക്കൂര്‍ മുമ്പ് തന്നെ സുതാക് പിരീയഡ് ആരംഭിക്കം. വ്രതങ്ങളും മറ്റും നോല്‍ക്കുന്ന സമയമാണിത്. എന്തായാലും അത് നല്ല സമയമല്ല ഇതെന്നാണ് വിലയിരുത്തല്‍

Share:
Tags:
MTV News Keralaഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് മാസത്തില്‍ നടക്കും. എന്തെങ്കിലും പ്രത്യേകതകള്‍ ഇതിനുണ്ടോ? ശാസ്ത്രലോകം വലിയ ആവേശത്തോടെ ഇതിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ്. അടുത്തിടെ സൂര്യഗ്രഹണം നടന്നത്. ഏപ്രില്‍ മാസത്തിലെ വലിയൊരു വിസ്മയമായി സൂര്യഗ്രഹണം മാറിയിരുന്നു. മൂന്ന് സൂര്യഗ്രഹണങ്ങളുടെ ഒന്നിച്ചുള്ള സംഗമമായി ഇത് മാറിയിരുന്നു.ഭാഗികമായ സൂര്യഗ്രഹണം പക്ഷേ ഇന്ത്യയില്‍ ചെറിയ രീതിയില്‍ മാത്രമാണ് ദൃശ്യമായത്. അതുകൊണ്ട് ചന്ദ്രഗ്രഹണത്തിനായി പലരും കാത്തിരിക്കുകയാണ്. പൂര്‍ണമായ തോതിലുള്ള വലിയൊരു ആകാശ വിസ്മയത്തിനായി ശാസ്ത്രപ്രേമികള്‍ കാത്തിരിക്കുകയാണ്. എന്തൊക്കെയാണ് ഇതിന്റെ പ്രത്യേകതയെന്ന് നോക്കാം....ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം, ഇന്ത്യയില്‍ വെച്ച് കാണാനാവുമോ? ഇതാ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍