കേരള സ്റ്റോറി: സിനിമ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യമില്ല, നിലപാട് വ്യക്തമാക്കി തരൂര്‍

MTV News 0
Share:
MTV News Kerala

വിവാദ സിനിമ കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നതല്ല തന്റെ ആവശ്യം. സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളിക്കുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടുമെന്നത് കൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി..അതേസമയം, സംസ്ഥാനത്ത് കേരള സ്റ്റോറി നിരോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായ നിലപാടാണ് ശശി തരൂര്‍ സ്വീകരിച്ചത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടത്.

Share:
Tags:
MTV News Keralaവിവാദ സിനിമ കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നതല്ല തന്റെ ആവശ്യം. സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളിക്കുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടുമെന്നത് കൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി..അതേസമയം, സംസ്ഥാനത്ത് കേരള സ്റ്റോറി നിരോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായ നിലപാടാണ് ശശി തരൂര്‍...കേരള സ്റ്റോറി: സിനിമ കേരളത്തില്‍ നിരോധിക്കേണ്ട ആവശ്യമില്ല, നിലപാട് വ്യക്തമാക്കി തരൂര്‍