മണിപ്പൂർ കലാപം: വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി

MTV News 0
Share:
MTV News Kerala

സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കുടുങ്ങിയ ഒമ്പത്‌ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ. മണിപ്പൂർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന്‌ ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.

നോർക്കയും ഡൽഹി കേരള ഹൗസും സംയുക്തമായിട്ടായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും കൂടുതൽ മലയാളികൾ മണിപ്പൂരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവർക്കും സഹായമെത്തിക്കുമെന്നും കെ വി തോമസ്‌ അറിയിച്ചു.

Share:
Tags:
MTV News Keralaസമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കുടുങ്ങിയ ഒമ്പത്‌ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ. മണിപ്പൂർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന്‌ ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. നോർക്കയും ഡൽഹി കേരള ഹൗസും സംയുക്തമായിട്ടായിരിക്കും രക്ഷാപ്രവർത്തനം നടത്തുകയെന്നും കൂടുതൽ മലയാളികൾ മണിപ്പൂരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവർക്കും സഹായമെത്തിക്കുമെന്നും കെ...മണിപ്പൂർ കലാപം: വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി