ഇതാണ് എന്റെ കേരള സ്റ്‌റോറി’: ഒരേ മതിൽ പങ്കിടുന്ന പാളയം മസ്‌ജിദും ഗണപതികോവിലും; ട്വീറ്റുമായി റസൂൽ പൂക്കുട്ടി
തിരുവനന്തപുരം: വർഗീയ വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുമ്പോൾ എ.ആർ റഹ്മാന് പിന്നാലെ ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയും രംഗത്ത്. ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനേയും ഗണപതി കോവിലിനേയും കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ് എന്റെ കേരള സ്റ്റോറി എന്ന ഹാഷ്ടാഗിനോടൊപ്പമാണ് ട്വീറ്റ്.
പള്ളിക്കുള്ളിൽ നിലവിളക്കും കതിർമണ്ഡപവുമൊരുക്കി നടന്ന ഹിന്ദുകല്യാണത്തിന്റെ കഥ പറഞ്ഞ് മലയാളിയുടെ യഥാർത്ഥ മാനവികത സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റസൂൽ പൂക്കുട്ടിയും ട്വീറ്റുമായി രംഗത്തെത്തിയത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)