തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് എസ്ഡിപിഐയെ കൂടി ചേര്‍ക്കുന്ന കാര്യം ചര്‍ച്ചയില്‍.
കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും എസ്ഡിപിഐയുമായി പരസ്യമായ ബന്ധമില്ലാതിരിക്കെ, തമിഴ്നാട്ടില്‍ നിന്ന് വേറിട്ട വിവരം. ഈ പാര്‍ട്ടികളെല്ലാം ചേരുന്ന തമിഴ്നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് എസ്ഡിപിഐയെ കൂടി ചേര്‍ക്കുന്ന കാര്യം ചര്‍ച്ചയില്‍. ഡിഎംകെ നേതാവ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ എസ്ഡിപിഐയുമായി രഹസ്യ ധാരണയുണ്ടെന്ന് പലതവണ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരു മുന്നണികളും ഇത് തള്ളുകയാണ് ചെയ്യാറ്. ഈരാറ്റുപേട്ടയിലും പത്തനംതിട്ടയിലുമെല്ലാം രഹസ്യബന്ധമുണ്ടെന്ന് എതിര് ചേരികള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള പുതിയ വാര്‍ത്ത.ഡിഎംകെയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തമിഴ്നാട് മുന്‍സിപ്പല്‍ ഭരണകാര്യ മന്ത്രിയുമാണ് കെഎന്‍ നെഹ്രു. ഇദ്ദേഹമാണ് എസ്ഡിപിഐയുമായി ചര്‍ച്ച നടക്കുന്ന കാര്യം പരസ്യമാക്കിയത്. തമിഴ്നാട്ടില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ എസ്ഡിപിഐ വലിയ സ്വാധീനമുണ്ടാക്കുന്നു എന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ഇതുകൊണ്ടാണ് ഇവരെ കൂടി സഖ്യത്തിലെടുക്കാന്‍ ആലോചിക്കുന്നത്.ഡിഎംകെയുടെ തൃച്ചി സൗത്ത് ജില്ലാ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കെഎന്‍ നെഹ്രു. ഡിഎംകെ നേതൃത്വം നല്കുന്ന സഖ്യത്തിലെ എല്ലാ കക്ഷികളുമായും പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന് മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, വിസികെ, എംഡിഎംകെ, എംഎംകെ എന്നീ കക്ഷികളാണ് നിലവില്‍ സഖ്യത്തിലുള്ളത്…
© Copyright - MTV News Kerala 2021
View Comments (0)