കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റി, പകരം ചുമതല അര്‍ജുന്‍ രാം മെഗ്‍വാളിന്

MTV News 0
Share:
MTV News Kerala

ന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി. സഹമന്ത്രിയായിരുന്ന അർജുൻ രാം മെഗ്‍വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.

പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ന് രാവിലെ വാർത്താ കുറിപ്പിലാണ് മാറ്റം പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നയുടൻ റിജിജു ട്വിറ്റർ ബയോ മാറ്റി.

ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ് കിരൺ റിജിജുവിന് മാറ്റം. സർക്കാറിലെ പ്രധാന വകുപ്പിൽ നിന്ന് അപ്രധാന വകുപ്പാണ് റിജിജുവിന് നൽകിയത്. കാബിനറ്റ് പദവിയോടെ നിയമമന്ത്രിയായി ഉയർത്തപ്പെട്ടിട്ട് ഒരു വർഷം തികയും മുമ്പാണ് റിജിജുവിന് സ്ഥാനചലനം.

അതേസമയം, പാർലമെന്ററികാര്യ സഹമന്ത്രിയായിരുന്ന അർജുൻ ​മെഗ്‍വാളിന് നിയമമന്ത്രാലയത്തിന്റെ സ്വതന്ത്ര ചു​മതല മാത്രമാണ് നൽകിയിട്ടുള്ളത്. നിയമ മന്ത്രിക്ക് കാബിനറ്റ് പദവി നൽകിയിട്ടില്ല.

Share:
Tags:
MTV News Keralaന്യൂഡൽഹി: കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി. സഹമന്ത്രിയായിരുന്ന അർജുൻ രാം മെഗ്‍വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ന് രാവിലെ വാർത്താ കുറിപ്പിലാണ് മാറ്റം പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്നയുടൻ റിജിജു ട്വിറ്റർ ബയോ മാറ്റി. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുമായി തർക്കം നിലനിൽക്കുന്നതിനിടെയാണ്...കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ മാറ്റി, പകരം ചുമതല അര്‍ജുന്‍ രാം മെഗ്‍വാളിന്