യൂറോ 2020; ഗ്രൂപ്പ് ബിയിലും സിയിലും ഇന്ന് ഗ്രൂപ്പ് ഘട്ടം അവസാന മത്സരങ്ങൾ

MTV News 0
Share:
MTV News Kerala

യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിൽ ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ നടക്കും. ഒന്നാമതുള്ള ബെൽജിയം ഫിൻലാൻഡിനെയും റഷ്യ ഡെന്മാർക്കിനെയും ആണ് നേരിടുന്നത്‌. 6 പോയിന്റുള്ള ബെൽജിയം ഇതിനകം തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ചിട്ടുണ്ട്. ഫിൻലാൻഡിനെതിരെ സമനില മതിയാകും ബെൽജിയത്തിന് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ‌. ഒരു പോയിന്റ് എങ്കിലും നേടി നോക്കൗട്ട് യോഗ്യത പ്രതീക്ഷ നിലനിർത്താൻ ആകും ഫിൻലൻഡ് നോക്കുക. ആദ്യ മത്സരത്തിൽ ഡെന്മാർക്കിനെ തോൽപ്പിച്ച ഫിൻലൻഡ് കഴിഞ്ഞ മത്സരത്തിൽ റഷ്യയോട് പരാജയപ്പെട്ടിരുന്നു.

3 പോയിന്റുള്ള റഷ്യ ആണ് ഇപ്പോൾ ഗ്രൂപ്പിൽ രണ്ടമത് ഉള്ളത്. ഡെന്മാർക്കിനെ വീഴ്ത്തി രണ്ടാം സ്ഥാനം ഉറപ്പിക്കുക ആകും റഷ്യൻ ലക്ഷ്യം. ഡെന്മാർക്കിന് ഇത് അഭിമാന പോരാട്ടം കൂടിയാണ്. ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഡെന്മാർക്ക് മൂന്ന് പോയിന്റ് നേടി ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള പ്രതീക്ഷ കാക്കാൻ ആകും ഇന്ന് ശ്രമിക്കുക. വലിയ വിജയം നേടിയാൽ മാത്രമെ ഡെന്മാർക്കിന് പ്രതീക്ഷകൾ വെക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് രണ്ട് മത്സരങ്ങളും രാത്രി 12 .30നാണ് നടക്കുന്നത്.

യൂറൊ കപ്പ് ഗ്രൂപ്പ് സിയിൽ ഇന്ന് അവസാന പോരാട്ടങ്ങളാണ്. ഇന്ന് ബുക്കാറസ്റ്റിൽ നടക്കുന്ന മത്സരങ്ങളിൽ ഉക്രൈനും ഓസ്ട്രിയയും, നെതർലന്റ്സും മാസിഡോണിയയും ആണ് നേർക്കുനേർ വരുന്നത്. ഗ്രൂപ്പിൽ ഒന്നാമതുള്ള നെതർലന്റ്സിന് ഉക്രൈനെയും ഓസ്ട്രിയയെയും തോൽപ്പിച്ച് 6 പോയിന്റിൽ നിൽക്കുകയാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച ഹോളണ്ടിന് മാസിഡോണിയക്ക് എതിരായ മത്സരം പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാൻ ഉള്ളതാകും. ഇന്ന് ആംസ്റ്റർഡാമിലാണ് മത്സരം നടക്കുന്നത്‌. ആദ്യമായി യൂറോ കപ്പിനെത്തിയ മാസിഡോണിയ ഇപ്പോൾ പൂജ്യം പോയിന്റുമായി അവസാനം നിൽകുകയാണ്‌. അവരുടെ നോക്കൗട്ട് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു.

ഗ്രൂപ്പിൽ ഉക്രൈനും ഓസ്ട്രിയയും മൂന്ന് പോയിന്റുമായി നിൽക്കുകയാണ്. ഇവർക്ക് രണ്ടു പേർക്കും ഒരു സമനില കൊണ്ട് ചിലപ്പോൾ പ്രീക്വാർട്ടറിലേക്ക് കടക്കാൻ ആകും. ഇന്ന് ഇരു ടീമുകളും സമനിലയിൽ ആവുക ആണെങ്കിൽ ഉക്രൈൻ ആകും രണ്ടാം സ്ഥാനം നേടി പ്രീക്വർട്ടറിൽ കടക്കുക.’എന്റെ മുക്കം ന്യൂസ് ‘ഓസ്ട്രിയ മികച്ച നാലു മൂന്നാം സ്ഥാനക്കരിൽ ഇടം പിടിച്ച് പ്രീക്വാർട്ടറിലേക്ക് പോകാൻ കാത്തിർക്കേണ്ടി വരും. അറ്റാക്കിംഗ് താരങ്ങളായ യാർമലെങ്കോയും യരംചുകും ഫോമിലാണ് എന്നത് ഉക്രൈന് ചെറിയ മുൻ തൂക്കം നൽകുന്നുണ്ട്. ഇന്ന് രണ്ട് മത്സരങ്ങളും രാത്രി 9.30നാണ് നടക്കുന്നത്. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.