കോവിഡ് – 19 രണ്ടാം തരംഗ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പൊതു മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി.
1). സർക്കാരിന്റെ ആരോഗ്യ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിനായി പരീക്ഷാകേന്ദ്രത്തിന്റെ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയർ ഫോഴ്സ്,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരീക്ഷ നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കേണ്ടതാണ്.പ്രസ്തുത അധികാരികൾ നൽകുന്ന മാർഗ്ഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
2). പരീക്ഷയ്ക്ക് മുമ്പ് പരീക്ഷാ ഹാളുകൾ, ഫർണിച്ചർ, കോളേജ് പരിസരം എന്നിവ ശുചിയാക്കുകയും അണുവിമുക്തമാക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകൾ, ഫയർ ഫോഴ്സ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ടി.എ എൻ.സി.സി, എൻ.എസ്.എസ് എന്നീ സ്ഥാപനങ്ങളുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.
3) പരീക്ഷാദിവസങ്ങളിൽ പരീക്ഷാ ഹാളിലെ ഫർണിച്ചർ അണുവിമുക്തമാക്കേണ്ടതാണ്.
4) പരീക്ഷാകേന്ദ്രത്തിന്റെ പ്രധാന കവാടത്തിൽ കൂടെ മാത്രമേ വിദ്യാർത്ഥികളുടെ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ.
5) പരീക്ഷാകേന്ദ്രത്തിന്റെ പ്രധാനകവാടത്തിൽ സോപ്പ് ലായനി, സാനിറ്റയ്സർ മുതലായവ ലഭ്യമാക്കേണ്ടതാണ്.
6) വിദ്യാർത്ഥികൾ മാസ്ക് ധരിച്ചുകൊണ്ട് മാത്രമേ പരീക്ഷ കേന്ദ്രത്തിൽ പ്രവേശിക്കാൻ പാടുള്ളൂ. ഇവ കർശനമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് സൂപ്രണ്ട് ഉറപ്പു വരുത്തേണ്ടതാണ്.
7) പരീക്ഷ കേന്ദ്രത്തിൽ വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
8) പരീക്ഷ എഴുതുന്നതിനാവശ്യമായ സാമഗ്രികൾ വിദ്യാർത്ഥികൾ പരസ്പരം കൈമാറാൻ പാടില്ല.
9) പരീക്ഷ ജോലിക്ക് നിയോഗിക്കപ്പെടുന്ന അധ്യാപക – അനദ്ധ്യാപകർ മാസ്ക് ഗ്ലൗസ് എന്നിവ ധരിക്കേണ്ടതാണ്.
10) ഒരു പരീക്ഷ ഹാളിൽ പരമാവധി 20 വിദ്യാർത്ഥികളെ മാത്രമേ പരീക്ഷയ്ക്ക് ഇരുത്തുവാൻ പാടുള്ളൂ. ഒരു ബഞ്ചിൽ വിദ്യാർത്ഥികൾ തമ്മിൽ 1.5 മീറ്റർ അകലമെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
11) ബെഞ്ചുകൾ തമ്മിൽ അകലം പാലിക്കാൻ സാധ്യമല്ലെങ്കിൽ വിദ്യാർത്ഥികളെ ഒന്ന് ഇടവിട്ട ബെഞ്ചുകളിൽ ഇരുത്തേണ്ടതാണ്.
12) കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് ഹാജരാവാൻ അനുവാദമുണ്ടായിരിക്കുന്നതല്ല.ഇത് പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് സൂപ്രണ്ട് ഉറപ്പു വരുത്തേണ്ടതാണ്.
13) വിദ്യാർത്ഥികൾ പരീക്ഷ കേന്ദ്രത്തിൽ പരീക്ഷ സമയത്തിന് അരമണിക്കൂർ മുൻപെ ഹാജരാക്കേണ്ടതാണ്.
14) പരീക്ഷ ഹാൾടിക്കറ്റിൽ ഫോട്ടോ സാക്ഷ്യപ്പെടുത്താൻ കഴിയാത്ത വിദ്യാർഥികൾ അവരുടെ അംഗീകൃത തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതാണ്.
15) പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുമ്പോൾ ഫോട്ടോ സാക്ഷ്യപ്പെടുത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾ അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
16) വിദ്യാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പരീക്ഷയ്ക്ക് ഹാജരാകാൻ പാടുള്ളൂ. അല്ലാത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുവാനുള്ള അധികാരം പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് ഉണ്ടായിരിക്കുന്നതാണ്.
17) കോവിഡ് 19 സ്ഥിരീകരിച്ച് വിദ്യാർത്ഥികൾക്കും വിദേശ രാജ്യങ്ങളിൽ തങ്ങേണ്ടി വരുന്നവർക്കും, സർക്കാർ നിർദ്ദേശിച്ച ക്യാറന്റൈൻ പാലിക്കുന്നവർക്കും, ഗർഭണികൾക്കും, ഭിന്നശേഷിക്കാർക്കും, ഗൗരവമേറിയ മറ്റു ആരോഗ്യ പ്രശ്നമുള്ളവർക്കും സർക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധ രേഖകളോ ഹാജരാക്കുന്ന പക്ഷം പുന: പരീക്ഷക്ക് അവസരം ലമാക്കുന്നതായിരിക്കും. പുനഃ പരിക്ഷക്ക് അപേക്ഷിക്കുന്നതിലേക്കായി മതിയായ രേഖകൾ ഹാജരാക്കേണ്ടതായതിനാൽ വിദ്യാർത്ഥികൾ പ്രസ്തുത രേഖകൾ സൂക്ഷിച്ചുവക്കേണ്ടതാണ്.
18) സർക്കാർ ആരോഗ്യ വകുപ്പ് അതാതു സമയങ്ങളിൽ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ വിദ്യാർത്ഥികൾ ബാധ്യസ്ഥരാണ്.
© Copyright - MTV News Kerala 2021
View Comments (0)