നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം

MTV News 0
Share:
MTV News Kerala

ഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹമോചനത്തിന് നോട്ടിൽ നൽകിയിരിക്കുകയായിരുന്നു ഭാര്യ. ജയകുമാർ ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്.

മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് ഭാര്യ. എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കളും പറയുന്നു.

Share:
Tags:
MTV News Keralaഏഴ് ദിവസം മുൻപാണ് ജയകുമാറിനെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസിൽ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിരുന്നു. ഇന്നലെ രാത്രിയോടെ ജയകുമാറിന്റെ മൃതദേഹവുമായി സഫിയ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. നാല് വർഷമായി ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ ബന്ധമില്ലാതെ ബന്ധുക്കളെല്ലാമായി അകന്ന് കഴിയുകയാണെന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. വിവാഹമോചനത്തിന് നോട്ടിൽ...നാല് വർഷമായി താമസം ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം; ഗൾഫിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ച് കുടുംബം