മാവൂർ: വ്യവസായം അവസാനിപ്പിച്ച് ബിർള മാനേജ്മെന്റ്
പടിയിറങ്ങി രണ്ട് പതിറ്റാണ്ടിലേറെക്കാലമായിട്ടും
പുതിയ വ്യവസായ സംരംഭങ്ങൾ വരാത്തതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തുമെന്ന്
ജനകീയ സമരസമിതി
മാവൂരിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മാവൂരിലെ ജനങ്ങളെ കബളിപ്പിക്കുന്ന ഗ്രാസിം മാനേജ്മെന്റിനെതിരെ നാടോരുങ്ങുക എന്ന ആശയം ഉയർത്തിപ്പിടിച്ച്
മെയ് 26 വെള്ളിയാഴ്ച (ഇന്ന് )വൈകിട്ട് മൂന്നുമണിക്കാണ്
സമര പ്രഖ്യാപന കൺവെൻഷൻ നടത്തുന്നത്. മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ
സെൻററിൽ നടക്കുന്ന കൺവെൻഷനിൽ മാവൂരിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖ രാഷ്ട്രീയ പ്രതിനിധികൾ ട്രേഡ് യൂണിയനുകൾ , ബഹുജന സംഘടനാ പ്രതിനിധികൾ, സാംസ്കാരിക സംഘടനകൾ,
തുടങ്ങി വിവിധ മേഖലയിലുള്ളവർ
പങ്കെടുക്കുമെന്നും അറിയിച്ചു.
ഗ്രാസിം കമ്പനി മാവൂർ വിടുക വ്യവസായത്തിനു വേണ്ടി ഭൂമി വിട്ടു നൽകുക, എന്നിവയാണ് ജനകീയ സമരസമിതി
പ്രധാനമായും ഉയർത്തി കാണിക്കുന്നത്. സമര പ്രഖ്യാപനത്തിനൊപ്പം
നിയമപരമായി മുന്നോട്ടു പോകുമെന്നും
വാർത്താ സമ്മേളനത്തിൽ
വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ടി രഞ്ജിത്ത്,
വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ്,
സ്റ്റാൻഡിങ് കമ്മിറ്റി അംഗം ടി ടി അബ്ദുൽ ഖാദർ, വളപ്പിൽ റസാഖ്,
അബ്ദുൽ ലത്തീഫ് മാസ്റ്റർ,
രാമമൂർത്തി,
സജീവൻ കച്ചേരികുന്ന്,
തുടങ്ങിയവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)