പുതിയ ഇന്ത്യയിൽ രാജാവും പ്രജകളും ; മതാചാരങ്ങൾ പ്രകാരമുള്ള ഉദ്‌ഘാടനത്തെ വിമർശിച്ച് പ്രതിപക്ഷം
ഹൈന്ദവാചാരപ്രകാരം പൂജ നടത്തിയും രാജവാഴ്‌ചയെ അനുസ്‌മരിപ്പിക്കുംവിധം ചെങ്കോൽ സ്ഥാപിച്ചുമുള്ള പാർലമെന്റ് ഉദ്‌ഘാടനത്തെ നിശിതമായി വിമർശിച്ച് പ്രതിപക്ഷ പാർടി നേതാക്കൾ. പുതിയ ഇന്ത്യയുടെ പ്രഖ്യാപനമെന്ന് കൊട്ടിഘോഷിച്ചാണ് ഉദ്‌ഘാടന ചടങ്ങ് സംഘടിപ്പിച്ചതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്‌തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രതിപക്ഷ പാർടികളുമില്ലാതെയാണ് പുതിയ ഇന്ത്യയുടെ പ്രഖ്യാപനം. ഇന്ത്യയെന്നാൽ രാജ്യവും പൗരൻമാരുമാണ്. എന്നാൽ, പുതിയ ഇന്ത്യയിൽ രാജാവും പ്രജകളുമാണ്–- യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
എൻസിപി പ്രസിഡന്റ് ശരത് പവാറും ഉദ്‌ഘാടനത്തെ നിശിതമായി വിമർശിച്ചു. ആധുനിക ശാസ്‌ത്രത്തിൽ അധിഷ്‌ഠിതമായ ഒരു സമൂഹത്തെ വാർത്തെടുക്കുകയെന്ന നെഹ്‌റുവിന്റെ സങ്കൽപ്പത്തിന് കടകവിരുദ്ധമായ കാര്യങ്ങളാണ് ഉദ്‌ഘാടന ചടങ്ങിൽ നടന്നതെന്ന് പവാർ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)