ടി പൈ ക്കൊ ചെറുവാടി ഉന്നത വിജയികളെ ആദരിച്ചു

MTV News 0
Share:

ചെറുവാടി: എസ് എസ് എൽ സി  പ്ലസ് ടു ഉന്നത വിജയികളെയും മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയികളെയും ഫുട്ബോൾ ടീം അംഗങ്ങളെയും മൊമന്റോ നൽകി ആദരിച്ചു.

ടി പി  ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുക്കം പോലീസ് എസ് ഐ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാരായ ഫാത്തിമ നാസർ, ആയിഷ ചേലപ്പുറത്ത് വിജയികൾക്ക് മൊമെന്റോ നൽകി. വിശിഷ്ട അതിഥികൾ ആയിട്ടുള്ള പ്രദേശത്തെ മുഴുവൻ അധ്യാപകർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പ്രശസ്ത മോട്ടിവേറ്റർ ഡോക്ടർ അബ്ദുൽ കരീം ടി വിജയികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു.
ടി പൈ കൊ പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിജയികൾക്കും നാട്ടുകാർക്കും അത്യുജ്ജ്വല സ്നേഹ വിരുന്ന് ഒരുക്കി.ടി പൈ കൊ സെക്രട്ടറി മുക്താറിന്റെ നേതൃത്വത്തിൽ ടി പൈ ക്കൊയുടെ മുഴുവൻ പ്രവർത്തകരും പ്രവാസി കൂട്ടായ്മയുടെ പ്രവർത്തകരും പരിപാടിക്ക് നേതൃത്വം നൽകി. അൽബാബ്  കാറ്ററിംഗ് അൽ നൂർ കുഴിമന്തി മൊമെന്റോ സ്പോൺസർ ചെയ്തു. ശിഹാബുദ്ദീൻ പാറക്കുഴി സ്വാഗതവും ടി പി റഷീദ് നന്ദിയും പറഞ്ഞു.