മാവൂർ:മാവൂർ പഞ്ചായത്തിലെ പനങ്ങോട് കണ്ണംവള്ളി ഭാഗങ്ങളിൽ പേ വിഷബാധ ഏറ്റ വളർത്തുമൃഗങ്ങൾ ചത്തു. നാലു വീടുകളിലെ രണ്ട് പശുക്കളും രണ്ടു പോത്ത്കളും രണ്ട് നായ്ക്കളുമാണ് ചത്തത്.മൂന്നാഴ്ച മുൻപ് ഈ വളർത്തുമൃഗങ്ങൾക്ക് ഒരു കുറുക്കന്റെ കടിയേറ്റിരുന്നു.
പിന്നീട് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് പേവിഷബാധ ഏറ്റതാണെന്ന് വീട്ടുകാർക്ക് മനസിലായത് .തുടർന്ന് മാവൂർ കൽപ്പള്ളി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ :കെ ആർ ബിന്ദ്യയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം വീടുകളിൽ എത്തി മൃഗങ്ങളെ നിരീക്ഷിച്ച് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.ലക്ഷണം കാണിച്ച വളർത്തുമൃഗങ്ങൾ
കഴിഞ്ഞ
ദിവസം ചത്തിരുന്നു.
ഇതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ കൽപള്ളി മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോക്ടർ കെ ആർ ബിന്ദ്യ , ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ
സതീഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കോൺടാക്ട് ഉള്ള മറ്റു മൃഗങ്ങൾക്ക് വാക്സിനേഷൻ ചെയ്തു.കൂടാതെ ചെറൂപ്പ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ
പേ വിഷബാധയേറ്റ മൃഗങ്ങളുള്ള വീട്ടുകാർക്ക് വാക്സിനേഷനും പ്രദേശത്തെ നൂറോളം വീടുകളിൽ എത്തി ബോധവൽക്കരണവും നടത്തി.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഇതിനുപുറമേ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ
ആരോഗ്യ ബോധവൽക്കരണ ക്ലാസുനടത്തുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ സി വാസന്തി അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)