രാജ്യത്ത്‌ വീണ്ടും വൻ വിവരച്ചോർച്ച. ; കോവിൻ വിവരം ചോർന്നെന്ന്‌ മന്ത്രിയുടെ കുറ്റസമ്മത

MTV News 0
Share:
MTV News Kerala

കേന്ദ്രത്തിന്റെ സൈബർ സുരക്ഷാ സംവിധാനങ്ങളുടെ പൊള്ളത്തരം വെളിവാക്കി രാജ്യത്ത്‌ വീണ്ടും വൻ വിവരച്ചോർച്ച. കോവിഡ്‌ വാക്‌സിനായി പൗരന്മാർ കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ അപ്പാടെ ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. 110.92 ‌കോടി പേരാണ്‌ കോവിനിൽ രജിസ്റ്റർ ചെയ്‌തത്‌.
വിവരച്ചോർച്ച പുറത്തായതോടെ വിശദീകരണവുമായി എത്തിയ കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ, മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്ന്‌ പറഞ്ഞത്‌ കേന്ദ്രസർക്കാരിനെ വെട്ടിലാക്കി. സംഭവത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നും പറഞ്ഞു. സമാന്തരമായി ആരോഗ്യമന്ത്രാലയത്തിന്റെ സാങ്കേതിക സമിതിയും അന്വേഷണം നടത്തുന്നുവെന്നാണ്‌ സൂചന. ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന്‌ അവകാശപ്പെട്ട്‌ കേന്ദ്ര ആരോഗ്യമന്ത്രാലയവും രംഗത്തെത്തി. കേന്ദ്രത്തിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമശർശിച്ച പ്രതിപക്ഷം സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു.
ചോർന്നത്‌ എന്തൊക്കെ?
ടെലിഗ്രാമിൽ വ്യക്തിയുടെ മൊബൈൽ നമ്പരോ ആധാർ നമ്പരോ നൽകിയാൽ പേര്‌, വാക്‌സിനേഷൻ കേന്ദ്രം, നൽകിയ തിരിച്ചറിയൽ രേഖയുടെ നമ്പർ, ലിംഗം, ജനനവർഷം എന്നിവ ലഭിക്കും. ഒരേ നമ്പറിൽത്തന്നെ പലരും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയതിനാൽ ഇവരുടെ വിവരവും എടുക്കാം. തിരിച്ചറിൽ രേഖയായി ആധാർ, പാസ്‌പോർട്ട്‌, ലൈസൻസ്‌, പാൻ എന്നിവ നൽകിയിട്ടുള്ളവരുടെ മുഴുവൻ വിവരവും പുറത്തായി.