സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച മാവൂർ ജിഎച്ച്എസ് പ്രധാന അധ്യാപികയെ അനുമോദിച്ചു

MTV News 0
Share:

മാവൂർ :സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച മാവൂർ ജിഎച്ച്എസ് മുൻ പ്രധാന അധ്യാപിക യു.സി. ശ്രീലതയെ അനുമോദിച്ചു.ബി ജെ പി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്.

സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാടഅണിയിച്ചു.
ബിജെപി ഉത്തമേഖല സംഘടന സെക്രട്ടറി കാശിനാഥ് ജി നരേന്ദ്രമോഡി സർക്കാറിന്റെ 9 വർഷത്തെ ഭരണ നേട്ടങ്ങൾ അടങ്ങിയ പത്രിക കൈമാറി.പ്രസ്തുത പരിപാടിയിൽ ബിജെപി കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് സുധീർ,കുന്നമംഗലം വൈസ് പ്രസിഡണ്ട് കൽപ്പള്ളി നാരായണൻ നമ്പൂതിരി,പി സുനോജ് കുമാർ, ഹരിനാരായണൻ മുല്ലപ്പള്ളി എന്നിവർ പങ്കെടുത്തു.