കേരളത്തിലേക്കുള്ള കാലവർഷക്കാറ്റ് ദുർബലം; 3 ദിവസം മഴ കുറയും

MTV News 0
Share:

കേരളത്തിലേയ്ക്കുള്ള കാലവർഷ കാറ്റ് ദു‌ർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം നിലവിൽ ലഭിക്കുന്നതിനെക്കാൾ മഴ കുറയും എന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറയിപ്പ്. അടുത്ത ദിവസങ്ങളിൽ മുന്നറിയിപ്പോ അലർട്ടോ ഇല്ല.ബിപോർ ജോയ് ചുഴലിക്കാറ്റ് കാലവർഷ കാറ്റിനെ ശക്തിപ്പെടുത്താൻ കാരണം ആയിരുന്നുവെങ്കിലും കേരളതീരത്തു നിന്ന് അകന്ന് ഗുജറാത്ത് തീരത്ത് എത്തിയതോടെ സ്വാധീനം നഷ്ടപ്പെട്ടു. കാലവർഷ കാറ്റ് ദുർബലമാകാൻ കാരണം ഇതാണ്. അടുത്ത ആഴ്ചയോടെ കാറ്റ് ശക്തി പ്രാപിച്ച് വ്യപക മഴയ്ക്ക് സാധ്യതയുണ്ട്