ബിപോർജോയ് ചുഴലിക്കാറ്റിൽ ഗുജറാത്തിൽ കനത്ത നാശം; 2 മരണം, 22 പേർക്ക് പരിക്കേറ്റു, 500 ഓളം മരങ്ങൾ കടപുഴകി

MTV News 0
Share:
MTV News Kerala

ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. കാറ്റിലും മഴയിലും 2 പേർ മരിച്ചു. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. 22 പേർക്ക് പരിക്കേറ്റു. കച്ച് സൗരാഷ്ട്ര മേഖലയില്‍ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു..വ്യാഴാഴ്ച വൈകീട്ട് ആറരയോടെ ജഖാവു തുറമുഖത്തിന് സമീപം സൗരാഷ്ട്ര-കച്ച് ഭാഗത്ത് തീരം തൊട്ട ചുഴലിക്കാറ്റ് പിന്നീട് വടക്കോട്ട് നീങ്ങി. മണിക്കൂറിൽ 115- മുതല്‍ 125 കിലോമീറ്റർ വേഗതയിലാണ് ഇവിടെ കാറ്റ് വീശിയടിച്ചത്. പലയിടത്തും മഴ തുടരുകയാണ്. കടൽക്ഷോഭവും ശക്തമാണ്. പോർബന്ധർ, ജാംനഗർ, ദ്വാരക പന്ത് തുടങ്ങിയ ജില്ലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.