മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള റോക്സ് ഫെർണാണ്ടസ് അവാർഡ് കെജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.

MTV News 0
Share:
MTV News Kerala

മാവൂർ:മുൻസിപ്പൽ ശുചീകരണ തൊഴിലാളി സംഘടനയുടെ
സ്ഥാപക നേതാക്കളിൽ പ്രമുഖനായ മട്ടാഞ്ചേരി റോക്സ് ഫെർണാണ്ടസിന്റ
സ്മരണയ്ക്കായി
കൊച്ചിൻ സിറ്റി കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി
ഏർപ്പെടുത്തിയ പുരസ്കാരം
പ്രമുഖ ട്രേഡ് യൂണിയൻ നേതാവ്
കെ.ജി പങ്കജാക്ഷൻ ഏറ്റുവാങ്ങി.മട്ടാഞ്ചേരി ഷാദി മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ:എം അനിൽകുമാർ
പുരസ്കാരം സമർപ്പിച്ചു.

മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി
പ്രസിഡണ്ട് ,
എ.ഐ.ടി.യു .സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും ട്രേഡ് യൂണിയൻ രംഗത്തെ പ്രവർത്തന മികവിനുമാണ്
കെ.ജി.പങ്കജാക്ഷൻ അവാർഡിന് അർഹനായത്.10001 രൂപയും ഫലകവുമാണ് പുരസ്കാരം.റോക്സ് ഫെർണാണ്ടസിന്റെ പതിനാലാം ചരമവാർഷിക ദിനാചരണത്തോടനു
ബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളന ചടങ്ങിൽ
കെ ബി ഹനീഫ് അധ്യക്ഷത വഹിച്ചു.
സി. രഞ്ജിത്ത് കുമാർ ,
സഖറിയ ഫെർണാണ്ടസ്,
കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.പുരസ്കാരത്തിന്റെ ഭാഗമായി ലഭിച്ച സംഖ്യ മാവൂർ കല്ലാട്ട് കൃഷ്ണൻ സ്മാരക ട്രസ്റ്റിന് പുരസ്കാര ജേതാവ് കൈമാറി.