വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു.

MTV News 0
Share:

ചാത്തമംഗലം:വെള്ളലശ്ശേരിയിൽ
വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബു,സഹോദരി നീലാണ്ടിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ ഓടിട്ട വീടിന്റെ
മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു.വീടിന്റെ ചുമരുകളും വീണിട്ടുണ്ട്.

അപകട സമയത്ത് രണ്ടു പേരും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു.പരിക്കേറ്റ രണ്ടുപേരെയും പ്രദേശവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.

Share:
ചാത്തമംഗലം:വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. പരുത്തിപ്പാറ ബാബു,സഹോദരി നീലാണ്ടിച്ചി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. കനത്ത മഴയിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു വീഴുകയായിരുന്നു.വീടിന്റെ ചുമരുകളും വീണിട്ടുണ്ട്. അപകട സമയത്ത് രണ്ടു പേരും വീട്ടിനകത്ത് കിടന്നുറങ്ങുകയായിരുന്നു.പരിക്കേറ്റ രണ്ടുപേരെയും പ്രദേശവാസികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലെ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങളും മറ്റ് വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്.വെള്ളലശ്ശേരിയിൽ വീട് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു.