എം.എ.എം.ഒ. കോളേജില്‍ സി-സര്‍ക്കിള്‍ ആരംഭിച്ചു.

MTV News 0
Share:
MTV News Kerala

മുക്കം: . മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ പ്ലേസ്മെന്റ് സെല്ലും എന്‍.എസ്.എസ്. യൂണിറ്റുകളും സംയുകതമായി സിജിയുടെ  സി-സര്‍ക്കിള്‍ പദ്ധതി കോളേജില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് വേണ്ടി സജ്ജരാക്കുന്ന പദ്ധതിയായ സി-സര്‍ക്കിള്‍ പി.എസ്.സി, എസ്.എസ്.സി. തുടങ്ങിയ  കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജോലികള്‍ നേടുന്നതിന് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

കോളേജില്‍ വെച്ചു നടന്ന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഷുകൂര്‍ കെ.എച്ച്. സി -സര്‍ക്കിള്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.  മികച്ച ജോലി നേടുന്നതിനും മികച്ച ഭാവി കുട്ടികള്‍ക്ക് വഗ്ദാനം ചെയ്യുന്നതുമായ സി-സര്‍ക്കിള്‍ പോലുള്ള പദ്ധതികളിലൂടെ കുട്ടികളെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഉപകാരപ്പെടുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോളേജിനും വിദ്യാര്‍ഥികള്‍ക്കും മുതല്‍ക്കൂട്ടാവട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

സിജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനസ് ബിച്ചു പദ്ധതി വിശദീകരിച്ചു. കൂടുതല്‍ സര്‍വ്വീസുകള്‍ സിജിയില്‍ നിന്നും കോളേജിനായി നല്‍കാന്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സിജി പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ സാദിഖ് പി.എസ്.സി., എസ്.എസ്.സി, യു.പി..എസ്.സി. മുതലായ മത്സര പരീക്ഷകളെക്കുറിച്ചും സാധ്യതകളെകുറിച്ചും ഓറിയന്റേഷന്‍ ക്ലാസ് നടത്തി.

ചടങ്ങില്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. റിയാസ് കെ. അദ്ധ്യക്ഷനായി. സി-സര്‍ക്കിള്‍ സ്റ്റുഡന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാനിദ് സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമൃത പി. സ്വാഗതവും എന്‍. എസ്. എസ്. സെക്രട്ടറി അനുശ്രീ നന്ദിയും പറഞ്ഞു. കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വണ്‍ ടൈം പി.എസ്.സി, എസ്.എസ്.സി. രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തുന്നതിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എസ്.എസ്.സി. മോക് ടെസ്റ്റ് നടത്തുന്നതിനും ചടങ്ങില്‍ തീരുമാനം എടുത്തു.