പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ബംഗ്ലൂരുവിൽ ജനപ്രവാഹം; ഭൗതിക ശരീരം എയർ ആംബുലൻസിൽ തലസ്ഥാനത്തേക്ക്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ബംഗ്ലൂരുവിൽ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തിയത് നൂറുകണക്കിന് ആളുകൾ. പൊതുദർശനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്നും ഭൗതിക ശരീരവും വഹിച്ചുള്ള എയർ ആംബുലൻസ് അൽപ്പസമയത്തിനുള്ളിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എയർ ആംബുലൻസ് ഏകദേശം ഒന്നരയോടെ മണിയോടെ തിരുവനന്തപുരത്തേക്കും എത്തും

തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൌസിലേക്കാണ്  ഭൗതിക ശരീരം ആദ്യം കൊണ്ടുവരിക. ശേഷം ദർബാർ ഹാളിലേക്കും പിന്നീട് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഓർത്തഡോക്സ് ചർച്ചിലും കെപിസിസി ഓഫീസിലേക്കും എത്തിക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ 2 മണിക്കാണ് സംസ്കാരം.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അനുസ്മരിച്ചു. ജനപ്രിയതായായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രത്യേക. അദ്ദേഹം എവിടെപോയാലും ഒരു കൂട്ടം ജനം ഒപ്പമുണ്ടാകുമായിരുന്നുവെന്നാണ് അദ്ദേഹത്തെ ഓർമ്മിക്കുന്നവരെല്ലാം പറയുന്നത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ ബംഗ്ലൂരുവിൽ നേരിട്ടെത്തി അനുശോചനം അറിയിച്ചു. നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

ഉമ്മൻചാണ്ടിയുടെ വിയോഗം ഉൾകൊള്ളാനാകാതെ വിതുമ്പുകയാണ് രാഷ്ട്രീയ കേരളം. വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു മുൻ മുഖ്യമന്ത്രി എകെ ആന്റണിയുടെ പ്രതികരണം. കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സഹായം തേടിവരുന്ന ആരെയും അദ്ദേഹം നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയായിരുന്നു അദ്ദേഹം. ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻചാണ്ടിയുടെ മരണമെന്നും ആന്റണി കൂട്ടിച്ചേർത്തു.

Share:
Tags:
MTV News Keralaതിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ബംഗ്ലൂരുവിൽ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തിയത് നൂറുകണക്കിന് ആളുകൾ. പൊതുദർശനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്നും ഭൗതിക ശരീരവും വഹിച്ചുള്ള എയർ ആംബുലൻസ് അൽപ്പസമയത്തിനുള്ളിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എയർ ആംബുലൻസ് ഏകദേശം ഒന്നരയോടെ മണിയോടെ തിരുവനന്തപുരത്തേക്കും എത്തും തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൌസിലേക്കാണ്  ഭൗതിക ശരീരം ആദ്യം കൊണ്ടുവരിക. ശേഷം ദർബാർ ഹാളിലേക്കും പിന്നീട് സെക്രട്ടറിയേറ്റിന് സമീപത്തുള്ള ഓർത്തഡോക്സ് ചർച്ചിലും കെപിസിസി...പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ ബംഗ്ലൂരുവിൽ ജനപ്രവാഹം; ഭൗതിക ശരീരം എയർ ആംബുലൻസിൽ തലസ്ഥാനത്തേക്ക്