ഏഷ്യൻ ഗെയിംസ്
പങ്കെടുക്കുന്നതിൽ
ഇന്ത്യൻ ഫുട്ബാൾ
ടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ

MTV News 0
Share:
MTV News Kerala

ഏഷ്യയിലെ ടോപ് 8 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ്ന്
പങ്കെടുക്കുന്നതിൽ
ഇന്ത്യൻ ഫുട്ബാൾ
ടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞദിവസം കോച്ച് ഇഗോർ സ്റ്റിമാക്ക് ഏഷ്യൻ ഗെയിംസ്
കളിക്കാൻ അപേക്ഷിച്ച്
സർക്കാരിന് കത്ത് എഴുതിരുന്നു 

സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ എത്തിപ്പിടിക്കാൻ പറ്റിയില്ല എന്നതിനാൽ ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് അനുമതി ആവശ്യപ്പെട്ട് ഇന്ത്യൻ ദേശീയ പുരുഷ ഫുട്‌ബോൾ ടീം പരിശീലകൻ പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കുമാണ് അപേക്ഷ അയച്ചിരുന്നത്

ഏഷ്യയിലെ മികച്ച 8 ടീമുകളിൽ ഒന്നായാൽ മാത്രമേ വിവിധ ഇനങ്ങളിലായി ഗെയിംസിന് അയക്കേണ്ടതുള്ളൂ എന്നാണ് മാനദണ്ഡം. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് കീഴില്‍ വരുന്ന രാജ്യങ്ങളില്‍ നിലവിൽ 18-ാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് കായിക മന്ത്രാലയം, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്ത് പ്രകാരം വ്യക്തമാകുന്നത്.

ഇന്ത്യൻ ഫുട്‌ബോളിന്റെ ഇപ്പോഴത്തെ അവസ്ഥയും പ്രതീക്ഷയും എല്ലാം ഉൾപ്പെടുത്തിയാണ് ഇഗോർ സ്റ്റിമാക്ക് അപേക്ഷ അയച്ചിരുന്നത്